സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആര്‍എസ്എസ് ആക്രമണം

തിരുവനന്തപുരത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആര്‍എസ്എസ് ആക്രമണം. പോത്തന്‍കോട് മംഗലത്ത്നട ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ അനീഷിന് നേരെയാണ് ആക്രമണം നടന്നത്. തച്ചപള്ളി ഊരുട്ടമ്പലം ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ വിനീഷ്, സുനില്‍കുമാര്‍, ദിലീപ് എന്നിവര്‍ ചേര്‍ന്ന് തടിക്കഷ്ണം കൊണ്ട് മര്‍ദ്ദിച്ചതായും അനീഷ് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ അനീഷിന്റെ ഇടത് കൈക്കും ,ചെവിക്കും, കണ്ണിനും പരുക്ക് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News