തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. കാലടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. അതേസമയം നഗരൂരില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരുക്കേറ്റ അഫ്‌സല്‍ അടക്കമുള്ള നേതാക്കളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ടാണ് കാലടിയില്‍ ഡിവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം ഉണ്ടായത്. കാലടി മഹാദേവ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളായ കുട്ടികളെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു. ഇത് ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആര്‍എസ്എസ് ഗുണ്ടകളുടെ ആക്രമണം. ഡിവൈഎഫ്‌ഐ കാലടി യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഗോകുലിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി നിതീഷിനും വിദ്യാര്‍ഥിയായ ഗോഗുലിനും മര്‍ദ്ദത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് മനപൂര്‍വം ആര്‍എസ്എസ് സംഘര്‍ഷം സൃഷ്ടിച്ചതാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
Also read:രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍
അതേസമയം നഗരൂരില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരുക്കേറ്റ അഫ്‌സല്‍ അടക്കമുള്ള നേതാക്കളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തലയക്കും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ അഫ്‌സലിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്. അഫ്‌സലിനെ ഐഡിയുവില്‍ നിന്ന് ഉടന്‍ മാറ്റും. യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡണ്ട് സുഹൈല്‍, കെ എസ് യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സഹില്‍, നസീബ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് നഗരൂരില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കുനേരെ ആ്രകമണം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here