ബിയർ ബോട്ടിൽ തലയ്ക്കടിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ചു; സി പി ഐ എം പ്രവർത്തകൻ നേരിട്ടത് ക്രൂരമായ ആക്രമണം

കാഞ്ഞങ്ങാട് അത്തിക്കോത്ത്‌ സി പി ഐ എം പ്രവർത്തകനെ ആർ എസ് എസ് പ്രവർത്തകർ പരുക്കേൽപ്പിച്ചത് ബിയർ ബോട്ടിൽ തലയ്ക്കടിച്ച ശേഷം.അത്തിക്കോത്ത്‌ ഫസ്‌റ്റ്‌ ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്‌ടറുമായ ചേരിക്കൽ വീട്ടിൽ കൃഷ്ണനാണ്കുത്തേറ്റത്. അത്തിക്കോത്ത് എ സി ന​ഗർ ആദിവാസി കോളനിക്ക് സമീപം തിങ്കളാഴ്‌ചയാണ്‌ സംഭവം നടന്നത്.

READ ALSO: മക്കളുടെ പഠന ഫീസ് അടയ്ക്കാന്‍ പണമില്ല, മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതി ബസിന് മുന്നില്‍ ചാടി യുവതി; വീഡിയോ

ബൈക്കിലെത്തിയ അഞ്ചം​ഗ അക്രമിസംഘം ബിയർ ബോട്ടിൽ തലയ്ക്കടിച്ച ശേഷം
കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അക്രമം തടയാൻ ശ്രമിച്ച കൃഷ്ണന്റെ സഹോദരനും അമ്മയ്ക്കും പരുക്കേറ്റിണ്ട്‌. ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന യുവാക്കൾ ശബ്ദം കേട്ട് ഓടിയെത്തിയതിനാലാണ് കൃഷ്ണന്റെ ജീവൻ രക്ഷിക്കാനായത്. പരുക്കേറ്റ കൃഷ്ണനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

READ ALSO: നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറി

കല്യാൺറോഡിലെയും മാവുങ്കാലിലെയും ആർ എസ്‌ എസ്‌ പ്രവർത്തകരായ സുജിത്, സുധീഷ്, രാഹുൽ, ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തിങ്കളാഴ്‌ച രാവിലെ ബൈക്കിൽ എത്തിയസംഘം, നാട്ടുകാരുമായി പ്രകോപനത്തിൽ ഏർപ്പെട്ടിരുന്നു. ഉച്ചയോടെ വീണ്ടുമെത്തിയ സംഘം സി പി ഐ എമ്മിന്റെയും ഡി വൈ എഫ് ഐ യുടെയും കൊടിമരം തകർത്ത ശേഷം സമീപത്ത് കണ്ടവരെ ആക്രമിച്ചിരുന്നു. സിപിഐ എം പ്രവർത്തകർക്കുനേരെ ഇവിടെ ആർഎസ്എസ് അക്രമം പതിവാണ്. അക്രമികൾ പ്രദേശത്തെ കഞ്ചാവ് വിൽപ്പനക്കാരെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് . ബി ജെ പി കേന്ദ്രമായ കല്യാൺറോഡിന് സമീപത്തെ കോളനിയിൽ സി പി ഐ എം സജീവമായതാണ് ആർ എസ്എസിന്റെ നിരന്തരം ആക്രമണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News