വലിയ പെരുന്നാളിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നാരോപണം; തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

തെലങ്കാനയില്‍ ബലിപെരുന്നാള്‍ ഒരുക്കത്തിനിടെ മുസ്ലീംങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് സംഘപരിവാര്‍. ബക്രീദിന് മൃഗങ്ങളെ കശാപ്പു ചെയ്യുന്നുവെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദ്രസകളും മുസ്ലീം വിഭാഗത്തിന്റെ കടകളും ആശുപത്രികളും അടിച്ചു തകര്‍ത്തു. ജയ് ശ്രീറാം വിളികളോടെയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം.

Also Read; മാരകായുധങ്ങളുമായി കാറിനു മുന്നിലേക്ക് ചാടി 15 മുഖംമൂടി ധാരികൾ; സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം

തെലങ്കാനയിലെ മേദക് ജില്ലയിലാണ് മുസ്ലീംങ്ങള്‍ക്ക് നേരെ ആര്‍എസ്എസിന്റെ വ്യാപക ആക്രമണം. ബലിപെരുന്നാള്‍ ഒരുക്കത്തിനിടെ മുസ്ലീംങ്ങളെ സംഘം ചേര്‍ന്നെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ബക്രീദിന് ബലിയര്‍പ്പിക്കാന്‍ മിറാജ് ഉല്‍ ഉലൂം മദ്രസയില്‍ കന്നുകാലികളെ വാങ്ങിനിര്‍ത്തിയതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്. അഞ്ഞൂറിലധികം വരുന്ന ആര്‍സ്എസ് പ്രവര്‍ത്തകര്‍ മദ്രസയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടു.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് റോഡിലേക്കിറങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലീം വിഭാഗത്തിന്റെ കടകളും ആശുപത്രികള്‍ക്കും നേരെ കല്ലെറിയുകയും അടിച്ചു തകര്‍ക്കുകയും ചെയ്തു. ജയ് ശ്രീ റാം വിളികളോടെ അഴിഞ്ഞാട്ടം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്ന് എഐഎംഐഎം എംഎല്‍എ കര്‍വാന്‍ കൗസര്‍ ആരോപിച്ചു.

Also Read; ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞടുപ്പ് ; ഇന്ത്യ സഖ്യം ടിഡിപ്പിക്കൊപ്പം, ജെഡിയു ബിജെപിയുടെ തീരുമാനത്തിനൊപ്പം

സംഭവത്തില്‍ ബിജെപി മേദക് ജില്ലാ പ്രസിഡന്റ് ഗദ്ദാം ശ്രീനിവാസ്, ബിജെപി മേഡക് ടൗണ്‍ പ്രസിഡന്റ് എം നയം പ്രസാദ്, യുവമോര്‍ച്ച പ്രസിഡന്റ് എന്നിവരെയും മറ്റ് ഏഴുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ആര്‍എസ്എസ് അക്രമം നടത്തുകയും പ്രിന്‍സിപ്പാളിനെ അടക്കം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here