ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിത ജീവിതം നയിച്ച എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ ശ്രമം

M M Lawrence

ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിത ജീവിതം നയിച്ച എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ ശ്രമം. ലോറൻസിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ ബന്ധുക്കൾ തീരുമാനിച്ചപ്പോൾ അതിനെ അട്ടിമറിക്കാനായിരുന്നു ശ്രമം. ലോറൻസുമായി ഏറെ നാളായി പിണങ്ങിക്കഴിഞ്ഞിരുന്ന മകൾ ആശയെ ഉപയോഗിച്ച്‌ സംഘപരിവാർ നടത്തിയ ശ്രമം ഹൈക്കോടതി ഇടപെടലോടെ ഒടുവിൽ പൊളിഞ്ഞു. മൃതദേഹം ആശുപത്രി അധികൃതർക്ക് കൈമാറി.

Also Read: ‘എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നത്’: സി എൻ മോഹനൻ

ഹൈക്കോടതി അഭിഭാഷകൻ കൂടിയായ മകൻ എം എൽ സജീവനെയും മകൾ സുജാതയെയുമായിരുന്നു തൻ്റെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച് എം എം ലോറൻസ് ചുമതലപ്പെടുത്തിയിരുന്നത്. മൃതദേഹം മെഡിക്കൽ പഠനാവശ്യത്തിന് ഉപയോഗിക്കണമെന്നും തൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്നുമായിരുന്നു ലോറൻസിൻ്റെ ആവശ്യം. മക്കൾ ഇക്കാര്യം സിപിഐഎം നേതൃത്വത്തെ അറിയിച്ചത്. അനുസരിച്ചാണ് മൃതദേഹം ആശുപത്രിക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെയാണ് ലോറൻസുമായി ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മകൾ ആശ എതിർപ്പുമായി രംഗത്തെത്തിയത്. നേരത്തെ ബി ജെ പി അംഗത്വം സ്വീകരിച്ച് വിവാദത്തിലായ മകനുമായാണ് ആശ പൊതുദർശന വേദിയിൽ എത്തിയത്. മൃതദേഹം തനിക്ക് വിട്ടുനൽകണം എന്നായിരുന്നു ആവശ്യം. എന്നാൽ മറ്റ് രണ്ട് മക്കളും എതിർത്തതോടെ പിൻ വാങ്ങിയെങ്കിലും നേരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൃതദ്ദേഹം ആശുപത്രിക്ക് കൈമാറുന്നത് തടയണമെന്നായിരുന്നു ആവശ്യം. സംഘപരിവാർ അഭിഭാഷകനായ അഡ്വ കൃഷ്ണ രാജ് മുഖേന ഹർജി സമർപ്പിച്ചതോടെ പിന്നിൽ സംഘപരിവാർ ആണെന്ന് വ്യക്തമായി. സഹോദരിയുടെ നീക്കത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് എം എം ലോറൻസിൻ്റെ മകൻ അഡ്വ എം എൽ സജീവൻ പറഞ്ഞു.

Also Read: കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആളാണ് ആശ; എംഎം ലോറന്‍സിന്റെ പഴയൊരെഴുത്ത് വീണ്ടും വൈറല്‍

ഹർജി പരിഗണിച്ച കോടതി, മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നത് തടയണമെന്ന ആവശ്യം തള്ളി. പള്ളിയിൽ അടക്കം ചെയ്യാൻ നിർദേശം നൽകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്നാൽ തർക്കം ഉയർന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനത്തിന് ആശുപത്രി അധികൃതരെ കോടതി ചുമതലപ്പെടുത്തി. അത് വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും സിംഗിൾ ബഞ്ച് നിർദേശിച്ചു. കോടതി ഉത്തരവ് അനുകൂലമായതോടെ മൃതദേഹം കൈമാറുന്നതിനുള്ള ചടങ്ങുകൾ ആരംഭിച്ചപ്പോൾ അത് അലങ്കോലമാക്കാനും ശ്രമമുണ്ടായി. മറ്റാരുടേയോ പ്രേരണയാലെന്ന വണ്ണം ആശയും ബി ജെ പി പ്രവർത്തകനായ മകനും സ്ഥലത്തെത്തി ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചു.എന്നാൽ മറ്റ് മക്കളും ബന്ധുക്കളും കർശന നിലപാട് സ്വീകരിച്ചതോടെ അവർക്ക് പിൻവാങ്ങേണ്ടി വന്നു. ഇതിനിടെ ഔദ്യോഗിക ബഹുമതികൾ ഉൾപ്പെടെ പൂർത്തിയാക്കി മൃതദേഹം ആശുപത്രി അധികൃതർക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News