മോഹന്‍ ഭാഗവത് – യോഗി ആദിത്യനാഥ് കൂടിക്കാഴ്ച ഇന്ന്

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഇന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഉള്ള ആദ്യ കൂടിക്കാഴ്ചയാണിത്. യുപിയില്‍ വലിയ തിരിച്ചടി ബിജെപി നേരിട്ടതടക്കം രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയാകും. 2019 ല്‍ 62 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ യുപിയില്‍ 33 സീറ്റ് മാത്രമേ നേടാനായുള്ളൂ.

ALSO READ:  സ്‌കൂള്‍ ബസ് കത്തിയ സംഭവം; ദുരന്തം ഒഴിവായത് ഡ്രൈവറിന്റ അവസരോചിതമായ ഇടപെടല്‍ മൂലം

മോദിയും അമിത് ഷായും അടക്കം ബിജെപി ദേശീയ നേതൃത്വത്തിനെതിരെ ആര്‍എസ്എസ് നേതാക്കള്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ആര്‍എസ്എസിന്റെ സംഘടനാ ബലം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുപിയില്‍ നാലുദിവസം നീളുന്ന കാര്യകര്‍ത്ത വികാസ് ക്യാമ്പ് പുരോഗമിക്കുകയാണ്. വാരണാസി, ഗോരക്പൂര്‍, കാണ്‍പൂര്‍, അവധ് മേഖലകളിലാണ് ക്യാമ്പ് പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News