‘മിഷനറികള്‍ നവോത്ഥാനത്തിന്റെ പേരില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു…’; ജാതിവ്യവസ്ഥയെ പിന്തുണച്ച് ആര്‍എസ്എസ്

ജാതിവ്യവസ്ഥയെ പിന്തുണച്ച് ആര്‍എസ്എസ്. ഇന്ത്യയെ ഒരുമിപ്പിക്കുന്നത് ജാതിവ്യവസ്ഥയാണെന്ന് ആര്‍എസ്എസിന്റെ വാദം. പാഞ്ചജന്യം ആഴ്ചപതിപ്പിലെ മുഖപത്രത്തിലാണ് പരാമര്‍ശം. ജാതിവ്യവസ്ഥയാണ് വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചിരുന്നതെന്നും, മിഷനറികള്‍ നവോത്ഥാനത്തിന്റെ പേരില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആര്‍എസ്എസ്. ഹിന്ദുഐക്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ജാതിവ്യവസ്ഥ ഉയര്‍ത്തിക്കാട്ടുന്നു, ജാതിസെന്‍സസ് ആവശ്യം ഐക്യം തകര്‍ക്കാനെന്നും ആര്‍എസ്എസ് വാദം.

Also Read; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമം, ചോദ്യം ചെയ്തതോടെ വെട്ടിലായി ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍

ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിലാണ് ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ജാതി വ്യവസ്ഥയെ പിന്തുണച്ച് വിവാദ പരാമര്‍ശം. ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്തിയ ഘടകങ്ങളിലൊന്ന് ജാതിവ്യവസ്ഥ ആയിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് ഹിതേഷ് ശങ്കര്‍ എഴുതിയ ഹിന്ദി പതിപ്പില്‍ പറയുന്നു. രാജ്യത്തേക്കുളള അധിനിവേശത്തില്‍ മുഗളന്മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും വെല്ലുവിളിയായി നിന്നത് ജാതിവ്യവസ്ഥയായിരുന്നു.

പരമ്പരാഗത വ്യവസായങ്ങളായ നെയ്ത്ത്, കരകൗശലം തുടങ്ങിയവയുടെ വൈദഗ്ധ്യം സംരക്ഷിച്ചിരുന്നതും ജാതിവ്യവസ്ഥ ആയിരുന്നു. എന്നാല്‍ മിഷനറിമാരുടെ പ്രവര്‍ത്തനവും നവോത്ഥാനങ്ങളും ഈ ഐക്യത്തെ തകര്‍ക്കുകയാണ് ചെയ്തത്. ജാതിസെന്‍സസ് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് ഹിന്ദുഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ ജാതി എന്താണെന്ന ചോദ്യത്തിന് ചരിത്രത്തില്‍ നിന്നുമുള്ള മറുപടി ഹിന്ദുവാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജാതി ചോദിച്ചാല്‍ ഉത്തരം ഈസ്റ്റ് ഇന്ത്യ കമ്പനി എന്നായിരിക്കും.

Also Read; ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവം, മരണ കാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സാമ്രാജ്വത്തിന്റെയും ക്രിസ്ത്യന്‍ സമുദായത്തിന്റെയും വീക്ഷണത്തോടെയാണ് രാഹുല്‍ഗാന്ധി ജാതിസെന്‍സസ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നും ആര്‍എസ്എസ് വാരിക ആരോപിച്ചു. ജാതി സെന്‍സസ് വിഷയത്തില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്ന ഉപദേശത്തോടെയാണ് വാരിക അവസാനിപ്പിക്കുന്നതും. മനുസ്മൃതിയും ഹിന്ദുരാഷ്ട്രവും വേണമെന്ന ബിജെപി, ആര്‍എസ്എസ് ആശയങ്ങളുടെ മറ്റൊരു വീക്ഷണം കൂടിയാണ് ജാതിവിവേചനത്തിന്റെ ഏറ്റവും നിഷ്ഠൂരമായ ജാതിവ്യവസ്ഥ സ്വപ്‌നം കാണുന്ന പുതിയ ലേഖനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News