‘ചിലർ സൂപ്പർമാനും ഭഗവാനുമാകാൻ ശ്രമിക്കുന്നു’; മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി മോഹൻ ഭാഗവത്

മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. ചിലർ സൂപ്പർ മാനും ദേവനും ഭഗവാനുമാകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. അതേസമയം പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്‌ രംഗത്തുവന്നു. ജാര്‍ഖണ്ഡിലെ ഗുമ്ലയിൽ നടന്ന തൊഴിലാളികളുടെ സമ്മേളനത്തിലായിരുന്നു മോദിക്കെതിരായ ആർഎസ്എസ് തലവന്റെ ഒളിയമ്പ്.ചിലർ സൂപ്പര്‍മാനും ദേവനും ഭാഗവാനുമാകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.

Also Read: റെയിൽവേ അധീന മേഖലകളിലെ മാലിന്യപ്രശ്നം; റെയിൽവേ ഡിവിഷനൽ ഓഫീസിലേക്ക് സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ച്

ഒരു കാര്യകർത്താവ് എല്ലാം ചെയ്‌തെന്ന് വിചാരിക്കുന്നു. എന്നാൽ പലതും ഇനി ചെയ്യാൻ ബാക്കിയുണ്ടെന്നും വികസനം തുടർച്ചയായ പ്രക്രിയയാണെന്നും ആർഎസ്എസ് തലവൻ കൂട്ടിച്ചേർത്തു. കാലത്തിനനുസരിച്ച് പ്രവൃത്തിയിലും മാറ്റം വരണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. മോഹൻ ഭാഗവത്തിന്റെ പരാമശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്ത് വന്നു.

Also Read: സംസ്ഥാന സര്‍ക്കാരിന്‍റെ ഡിസൈൻ പോളിസിക്ക് തുടക്കം; റെയില്‍വേ മേല്‍പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും

നഗ്പുരിൽ നിന്നും മിസ്സൈലുകൾ തൊടുത്തു വിട്ട സ്വയം പ്രഖ്യാപിത ദൈവത്തിനു ലഭിച്ചിട്ടുഉണ്ടാകുമെന്നു ഉറപ്പാണെന്നു ജയറാം രമേശ്‌ ട്വീറ്റ് ചെയ്തു. നേരത്തെയും ആർ എസ് എസ് തലവൻ മോദിക്കെതിരെ ഗുരുതര വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഒരു യഥാർത്ഥ സേവകൻ അഹങ്കാരമില്ലാത്തവൻ ആകണമെന്നായിരുന്നു അന്ന് മോദിക്കെതിരായ മോഹൻ ഭാഗവതിന്റെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News