ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബിജെപിയും ആർഎസ്എസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇപ്പോഴിതാ ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള ആർഎസ്എസ് നേതാവിൻ്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഭക്തിക്കൊടുവിൽ ബിജെപിയില്‍ ഉടലെടുത്ത അഹങ്കാരമാണ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമായതെന്ന് മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച ജയ്പൂരിലെ കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു നേതാവിൻ്റെ വിമര്‍ശനം.
‘ശ്രീരാമന്റെ ഭക്തര്‍ ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്‍ട്ടിയായി വളരുകയും ചെയ്തു. എന്നാല്‍ രാമന്‍ 240ല്‍ നിര്‍ത്തി,’ എന്നാണ് പരിപാടിക്കിടെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്. ഈ വാക്കുകൾ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബിജെപി-ആർഎസ്എസ് പോരിന്റെ ബാക്കിയാണ് ഇതെന്നാണ് സമൂഹ മാധ്യമങ്ങൾ വിലയിരുത്തുന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളായ യുപിയിൽ അടക്കം ബിജെപി വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here