‘അംബേദ്കറെ ഭരണഘടന ശില്‍പി എന്ന് വിളിക്കുന്നവര്‍ക്ക് വട്ട്’, വിദ്വേഷ പരാമർശം നടത്തിയ ആർ എസ് എസ് ചിന്തകൻ അറസ്റ്റിൽ

ഇന്ത്യൻ ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറിനെ അധിക്ഷേപിച്ച ആര്‍ എസ്എ സ് ചിന്തകന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. ആര്‍ ബി വി എസ് മണിയനാണ് അറസ്റ്റിലായത്. അംബേദകര്‍ വെറുമൊരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും അദ്ദേഹത്തെ ഭരണഘടന ശില്‍പി എന്ന് വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ വിദ്വേഷ പരാമര്‍ശം. വി എച്ച് പി യുടെ തമിഴ്‌നാട് മുന്‍ വൈസ് പ്രസിഡന്റാണ് അറസ്റ്റിലായ മണിയൻ.

ALSO READ: കാമുകിയുടേയും കുടുംബത്തിന്റേയും ഭീഷണി; ഫേസ്ബുക്ക് ലൈവിന് പിന്നാലെ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കഴിഞ്ഞ ദിവസം അംബേദ്കറെ അധിക്ഷേപിച്ച് കൊണ്ടുള്ള മണിയന്റെ പ്രസംഗം പ്രചരിച്ചത്. ‘അബേദ്കര്‍ക്ക് ഭരണഘടന നിര്‍മാണത്തില്‍ പ്രത്യേകിച്ചൊരു പങ്കുമില്ല. ടൈപ്പ് ചെയ്യുന്ന ജോലി മാത്രമാണ് ഭരണഘടന നിര്‍മാണത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തെ ഭരണ ഘടന ശില്‍പി എന്ന് വിളിക്കുന്നവര്‍ക്ക് വട്ടാണ്. അംബേദ്കര്‍ കേവലം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്’. എന്നായിരുന്നു മണിയന്റെ വിദ്വേഷ പരാമർശം.

ALSO READ: പരുക്ക്; ടീമിനൊപ്പം സഹ പരിശീലകനായി ലയണൽ മെസി

അതേസമയം, ആർ എസ് എസ് ചിന്തകന്റെ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ രീതിയിലാണ് വിമര്ശനങ്ങൾ ഉയര്ന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് ചെന്നൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News