ബി ജെ പിക്കെതിരെ തുറന്നടിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഇന്ദ്രേഷ് കുമാര്‍. ശ്രീരാമ ഭക്തര്‍ ക്രമേണ അഹങ്കാരികളായെന്നും, ഈ അഹങ്കാരികളെ ശ്രീരാമന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ 241 ല്‍ എത്തിച്ചെന്നുമായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പരിഹാസം. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് മോദിയെ പരോക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ബി ജെപിക്കെതിരെ തുറന്നടിച്ചുകൊണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഇന്ദ്രേഷ് കുമാര്‍ രംഗത്ത് വന്നത്. കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിക്കകാരണം അഹങ്കാരം ആണെന്നായിരുന്നു ജയ്പൂരിലെ കനോട്ടയില്‍ നടന്ന പ്രസംഗത്തിനിടയിൽ ഇന്ദ്രേഷ് കുമാര്‍ ആഞ്ഞടിച്ചത്.
ശ്രീരാമ ഭക്തര്‍ ക്രമേണ അഹങ്കാരികളായെന്നും ബിജെപിയെ ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും അഹങ്കാരത്താല്‍ ശ്രീരാമന്‍ അവരെ 241 ല്‍ എത്തിച്ചെന്നുമായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പരിഹാസം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം പോലും ലഭിക്കാതെ ബിജെപി 241 ല്‍ ഒതുങ്ങിയതിനെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ശ്രീരാമനിൽ വിശ്വാസമില്ലാത്തവരെല്ലാം ഒരുമിച്ച് 234ല്‍ എത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഭരണകാലത്തെ മോശം പ്രകടനത്തെ വിമര്‍ളിക്കുകയായിരുന്നു.
പ്രധാന ജനസേവകന്‍ അഹങ്കാരിയായിരിക്കരുതെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിഹാസത്തിന് പിന്നാലെയുള്ള ഇന്ദ്രേഷ് കുമാറിന്റെ പരാമര്ശവും ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആര്‍ എസ് എസിനെ കടന്നാക്രമിച്ച ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ ആർ എസ് എസ് കൈവിടുകയാണെന്ന മുന്നറിയിപ്പുകൂടിയാണ് ഈ വാക്കുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here