മധ്യപ്രദേശില്‍ കോളേജുകളിലെ പാഠ്യപദ്ധതികളില്‍ കാവിവത്കരണവുമായി ബിജെപി സര്‍ക്കാര്‍. ആര്‍എസ്എസ് നേതാക്കള്‍ എഴുതിയ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
ALSO READ:പാലരുവി എക്‌സ്പ്രസില്‍ 4 കോച്ചുകൾ കൂടി; യാത്രക്കാരുടെ പ്രതിഷേധം ഫലംകണ്ടു
ആര്‍എസ്എസ് നേതാക്കള്‍ രചിച്ച 88 പുസ്തകങ്ങളാണ് കോളേജുകളില്‍ എത്തിക്കാന്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ വിജ്ഞാന പാരമ്പര്യം വിദ്യാര്‍ത്ഥികളെത്തിക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കാവിവത്കരണശ്രമം. ബിരുദ കോഴ്‌സുകളില്‍ ഈ പുസ്തകങ്ങള്‍ അവതരിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഓരോ കോളേജിലും ‘ഭാരതീയ ജ്ഞാന പരമ്പര പ്രകാശ്’ എന്ന പേരില്‍ സെല്‍ രൂപീകരിക്കാനും സര്‍ക്കാര്‍ കോളേജ് അഡ്മിനിസ്ട്രേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 88 പുസ്തകങ്ങളുടെ പട്ടികയില്‍ മുതിര്‍ന്ന ആര്‍എസ്എസ് കാര്യവാഹക് സുരേഷ് സോണിയുടെ മൂന്ന് പുസ്തകങ്ങളും ആര്‍എസ്എസ് സൈദ്ധാന്തികനായ ദിനനാഥ് ബത്രയുടെ 14 പുസ്തകങ്ങളും ഉള്‍പ്പെടും.
എബിവിപി മുന്‍ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി, ശിക്ഷാ സംസ്‌കൃതി ദേശീയ സെക്രട്ടറി ഉത്താന്‍ ന്യാസ് എന്നിവര്‍ എഴുതിയ പത്ത് പുസ്തകങ്ങളും പട്ടികയിലുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവേന്ദ്ര റാവു ദേശ്മുഖ്, ഇന്ദുമതി കട്ദാരെ, കൈലാഷ് വിശ്വകര്‍മ, ഗണേഷ്ദത്ത് ശര്‍മ തുടങ്ങിയവരുടെ രചനകളും വിദ്യാഭാരതിയുടെ സമാഹാരങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും ഉള്‍പ്പെടും. ബിജെപി സര്‍ക്കാരിന്റെ വിവാദ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഭിന്നിപ്പുണ്ടാക്കുന്ന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആര്‍എസ്എസ് ഭാരവാഹികള്‍ എഴുതി പുസ്തകങ്ങള്‍ ദേശസ്നേഹം വളര്‍ത്തുമെന്നും ദേശവിരുദ്ധം അല്ലെന്നുമാണ് ബിജെപി സര്‍ക്കാരിന്റെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here