ഗോമൂത്രം ഉടന്‍ കുടിച്ചാല്‍ ഹാനികരമല്ലെന്ന് ആര്‍എസ്എസ് പോഷക സംഘടന

ഗോമൂത്രത്തെ സബന്ധിച്ച ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ റിപ്പോര്‍ട്ട് തള്ളി ആര്‍എസ്എസ് പോഷക സംഘടനയായ ഗോ വിഗ്യാന്‍ അനുസാധന്‍ കേന്ദ്ര. ഗോമൂത്രം കുടിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന ഇന്ത്യന്‍ റിപ്പോര്‍ട്ടാണ് ആര്‍എസ്എസ് പോഷക സംഘടന തള്ളിയത്. ഏറ്റവും പുതിയ ഗോമൂത്രത്തില്‍ പോലും അങ്ങേയറ്റം അപകടകാരികളായ 14 തരം ബാക്ടീരിയകള്‍ അടങ്ങിട്ടുണ്ട് . അതിനാല്‍ ഗോമൂത്രം കുടിക്കുന്നത് ഹാനികരാണെന്നും കഴിഞ്ഞ ആഴ്ച ഐവിആര്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2022 ജൂണിനും നവംബറിനുമിടയില്‍ നല്ല ആരോഗ്യമുള്ള പശുക്കളുടെയും പോത്തുകളുടെയും 73 മൂത്ര സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. ഗോമൂത്രം കുടിച്ചാല്‍ പനിക്കും വയറിളക്കത്തിനും കാരണമാകുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാകുമെന്നും ഒരു കാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യന്‍ കുടിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യര്‍ കുടിക്കരുതെന്ന മുന്നറിയിപ്പും ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ ചികില്‍സാ ശാസ്ത്ര വകുപ്പ് തലവന്‍ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്ന് ഗവേഷക വിദ്യാര്‍ഥികള്‍ നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ടായിരുന്നു ‘റിസര്‍ച്ച് ഗേറ്റ്’ പ്രസിദ്ധീകരിച്ചത്.

ഗോമൂത്രം ഉടന്‍ കുടിക്കുന്നത് മനുഷ്യന് ഹാനികരമല്ലെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ജിവിഎകെ രംഗത്തെത്തിയിരിക്കുന്നത്. ഗോ മൂത്രം സുരക്ഷിതമാണെന്നും എന്നാല്‍ അത് പശു ഒഴിവാക്കിയ ഉടന്‍ കുടിക്കണമെന്നും ജിവിഎകെ മേധാവിയും കേന്ദ്ര സര്‍ക്കാറിന്റെ പഞ്ചാഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ സുനില്‍ മന്‍സിന്‍ഗ പറഞ്ഞു

പശു തദ്ദേശീയ ഇനത്തില്‍പെട്ടതും പൂര്‍ണ ആരോഗ്യമുള്ളതുമായിരിക്കണമെന്നും കാലങ്ങളായി ഗോ മൂത്രം ഔഷധമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുന്നതാണ് ഐവിആര്‍ഐ റിപ്പോര്‍ട്ട് എന്നും വിഷയം ആയുഷ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്‍സിന്‍ഗ അറിയിച്ചു. ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ പോലും ഗോ മൂത്രം മരുന്നായി നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നാഷനല്‍ എന്‍വയോണ്‍മന്റെല്‍ എന്‍ജീനീയറിംഗ് ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. കെ കൃഷ്ണ മൂര്‍ത്തിയും ഗോ വിഗ്യാന്‍ അനുസാധന്‍ കേന്ദ്രക്ക് പിന്തുണയുമായി വാര്‍ത്താ സമ്മേളനത്തില്‍ എത്തിയിരുന്നു. ഗോ മൂത്രം കാന്‍സര്‍ വരെ തടയുമെന്നായിരുന്നു ഇരുവരുടെയും അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News