ബിജെപിയുമായുള്ള പടലപിണക്കത്തിനിടയില്‍ പാലക്കാട് ആര്‍എസ്എസ് അഖിലേന്ത്യാ സമന്വയ് ബൈഠക്ക്

ആര്‍എസ്എസിന്റെ അഖിലേന്ത്യാ സമന്വയ് ബൈഠക്കിന് പാലക്കാട് അഹല്യ ക്യാമ്പസില്‍ തുടക്കമായി. ബിജെപി – ആര്‍എസ്എസ് ബന്ധം സുഗമമല്ലാത്ത സമയത്താണ് ബൈഠക്ക് നടക്കുന്നത്. ബിജെപി സ്വീകരിക്കുന്ന ഏകാധിപത്യ നിലപാടിനെതിരെയും ആര്‍എസ്എസ് ബൈഠക്കില്‍ വിമര്‍ശനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: വയനാട് ദുരന്തത്തിലെ അതിജീവിതര്‍ക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസിന്റെ അഖിലേന്ത്യാ സമന്വയ ബൈഠക്ക് പാലക്കാട് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ച ഏകാധിപത്യ നിലപാടില്‍ നീരസത്തിലാണ് ആര്‍എസ്എസ്.ആര്‍.എസ്.എസിന്റെ സഹായം ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞതാണ് ആര്‍എസ്എസിനെ അന്ന് ചൊടിപ്പിച്ചത്. തുടര്‍ന്ന് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് നിയമിച്ച ബിജെപിയുടെ സംഘടന സെക്രട്ടറിമാരെ പിന്‍വലിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ചേരുന്ന ആദ്യത്തെ ദേശീയതല യോഗമാണ് പാലക്കാട് നടക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം, ഭാവിനീക്കങ്ങള്‍ എന്നിവ പരിഗണിക്കുന്ന യോഗത്തില്‍ ബിജെപിയുടെ സംഘടനാവിഷയങ്ങളിലും ഇന്ന് ചര്‍ച്ച നടക്കും. കേരളത്തില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളും ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News