ക്ഷേത്ര ദര്‍ശനം സമാധാനത്തോടെയാകണം, ആര്‍എസ്എസ് ശാഖ വേണ്ട: കെ. അനന്തഗോപൻ

ക്ഷേത്ര ദര്‍ശനത്തിന് സമാധാന അന്തരീക്ഷമാണ്  വേണ്ടതെന്നും പരിസരത്ത് ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്നും  ദേവസ്വംബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ. ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളിൽ ആര്‍എസ്എസിന്‍റെയും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

ALSO READ: കൈയെടുക്കെടാ ഗോപി; സുരേഷ് ഗോപിയുടെ സിനിമയിലും സമാനമായ രംഗം; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

ബോർഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവർ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി നടപടിയെടുക്കണം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം. ആര്‍എസ്എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

ALSO READ: എബിവിപി നേതാവിനെ കണ്ടിട്ട് ക്ലാസില്‍ പോയാല്‍ മതിയെന്ന നിര്‍ദേശം അവഗണിച്ചു, വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News