മോദിക്കെതിരായ പരാമർശം: ‘ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റും’, നിരൂപകനും അധ്യാപകനുമായ കെ.വി. സജയ്ക്ക് സംഘ്പരിവാർ ഭീഷണി

സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയ്ക്ക്നേരെ സംഘ്പരിവാർ ഭീഷണി. കഴിഞ്ഞ ദിവസം വൈകീട്ട് വടകര മണിയൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ഭീഷണിയുണ്ടായത്. പ്രസംഗം കഴിഞ്ഞിറങ്ങിയ സജയിയെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ALSO READ: “വർത്തമാന ഇന്ത്യയിൽ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു, ഇത് വരാൻ പോകുന്ന കാലത്തിന്റെ സൂചന”: കെആർ മീര

ചടങ്ങിലെ പ്രസംഗത്തിൽ മുൻപ്രധാനമന്ത്രി നെഹറു പുസ്തക വായനക്കാരനായിരുന്നുവെന്നും മോദി എത്ര പുസ്തകം വായിച്ചു വെന്നതറിയില്ലെന്നും പരാമർശിച്ചിരുന്നു. രാമായണം മുഴുവനായി മോദി വായിച്ചതായി അറിയില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതായിരിക്കും ഇവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് സജയ് പറഞ്ഞു. സംഭവം കവി സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News