ബിജെപിയും ആർഎസ്എസും എന്താണ് ചെയ്യാൻ പോകുന്നതെന്ന് 25 വർഷം മുമ്പ് ഇഎംഎസ് തിരിച്ചറിഞ്ഞിരുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടി സീതാറാം യെച്ചൂരി. കൊച്ചിയിൽ ഇഎംഎസ് സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളുടെ ഇന്ത്യയാണ് വേണ്ടത്. എന്നാൽ ആർഎസ്എസ് ആഗ്രഹിക്കുന്നത് ഏകാധിപത്യമാണ്. അതുകൊണ്ടാണ് ഹിന്ദു രാഷ്ട്രo അവർ ആഗ്രഹിക്കുന്നത്. ഫാസിസ്റ്റ് ഭരണമാണ് ആർഎസ്എസിന്റെ ലക്ഷ്യം.ഇതിന് ആർഎസ്എസ് അടിസ്ഥാനമാക്കുന്നത് മനുസ്മൃതിയാണ്. അതുകൊണ്ടാണ് സിപിഐഎം ആർഎസ്എസ് മുന്നോട്ടു വയ്ക്കുന്ന ആശയത്തെ ശക്തമായി എതിർക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി.
മോദി നില കൊള്ളുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. കോർപ്പറേറ്റുകളുട കടം എഴുതി തള്ളുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പിന്തുണ കോർപ്പറേറ്റുകളിൽ നിന്നും ലഭിക്കാൻ വേണ്ടിയാണിത് യെച്ചൂരി കൂട്ടിച്ചേർത്തു.
ഇന്ത്യ എന്നാൽ മോദിയും അദാനിയും എന്നാണ് ബിജെപി മുദ്രാവാക്യം. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരയാണ് ഇന്ത്യയെന്ന് പറഞ്ഞിരുന്നു, എന്നാൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു ബിജെപിയും മോദിയും ചരിത്രo മറക്കരുതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here