‘ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നു; നിർഭാഗ്യവശാൽ അവരുടെ കയ്യിലാണ് രാജ്യത്തിന്റെ ഭരണം’: മുഖ്യമന്ത്രി

CM PINRAYI VIJAYAN

ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ല എന്ന് മാത്രമല്ല സമരത്തിന് പൂർണ്ണമായി എതിരായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭാഗ്യവശാൽ അവരുടെ കയ്യിലാണ് രാജ്യത്തിന്റെ ഭരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വസ്തുത മറച്ചുവെക്കൽ എളുപ്പമല്ല എന്നും അത് ചരിത്രമാണ്, ചരിത്രത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:‘കേരളത്തിലെ ആരോഗ്യമേഖലയുടെ മുഖച്ഛായ മാറ്റിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു’: മുഖ്യമന്ത്രി

‘ചരിത്രം തിരുത്തി എഴുതാൻ സംഘപരിവാറും കേന്ദ്രസർക്കാരും ശ്രമിക്കുന്ന കാലമാണ്. ചരിത്രമാണെന്ന രീതിയിൽ ചരിത്രവിരുദ്ധമായ വസ്തുതകൾ, ചരിത്രമാണെന്ന് രീതിയിൽ ആളുകളെ പഠിപ്പിക്കുന്നതിലും ആളുകളിലേക്ക് എത്തിക്കുന്നതിലും ശ്രമിക്കുകയാണ്. ഇതിന് പ്രധാനമായും കേന്ദ്രസർക്കാർ ഉപയോഗിക്കുന്ന വിദ്യാഭ്യാസ മേഖലയാണ്. വിദ്യാഭ്യാസത്തെ കാവൽക്കരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു’ – മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News