ശാർക്കര ദേവീക്ഷേത്രത്തിലെ ആർഎസ്‌എസ്‌ ആയുധപരിശീലനം: ഹൈക്കോടതി വിശദീകരണം തേടി

തിരുവനന്തപുരം ശ്രീ ശാർക്കര ദേവീക്ഷേത്രം അനധികൃതമായി കൈയേറി ആർഎസ്‌എസ്‌ ആയുധപരിശീലനം നടത്തുന്നുവെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ആർഎസ്‌എസിന്റെ നടപടി സമീപവാസികൾക്കും ക്ഷേത്രദർശനത്തിനെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്‌ വിശ്വാസികളായ ജി വ്യാസൻ, കെ വി വിജയകുമാർ എന്നിവരാണ്‌ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചത്.

Also Read: യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് പോസ്റ്റ് ചെയ്ത അശ്ശീല വീഡിയോ എതിർ ഗ്രൂപ്പുകാർ പുറത്തുവിട്ടു

സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമീഷണർ, ശാർക്കര ദേവീക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ചിറയിൻകീഴ് സി ഐ എന്നിവരോടാണ്‌ വിശദീകരണം തേടിയത്‌. ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ്‌ പി ജി അജിത്‌കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News