കർണാടകയുടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഏത് സംഘടനയേയും നിരോധിക്കുമെന്ന് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെ. പ്രകടന പത്രികയിൽ പോപ്പുലർ ഫ്രണ്ടിനെയും ബജ്റംഗ്ദളിനെയും നിരോധിക്കും എന്ന് പറഞ്ഞത് പോലെ കർണാടകയിൽ ആർഎസ്‌എസിനെ നിരോധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Also Read: https://www.kairalinewsonline.com/house-of-the-minister-was-vandalized-by-a-mob-including-women
ഏതെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ സംഘടനകൾ സമാധാനം തകർക്കാനും വർഗീയ വിദ്വേഷം പരത്താനും കർണ്ണാടകയ്ക്ക് അപകീർത്തി വരുത്താനും ശ്രമിച്ചാൽ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ കോൺഗ്രസ് സർക്കാർ മടിക്കില്ല. അത് ആർഎസ്എസോ മറ്റേതെങ്കിലും സംഘടനയോ ആണെങ്കിലും നിയമത്തിനും ക്രമസമാധാനത്തിനും ഭീഷണിയായാൽ അവരെ നിരോധിക്കാൻ മടിക്കില്ല എന്നും മന്ത്രി ഒരു ദേശീയ വാർത്താ ഏജസിയോട് പറഞ്ഞു. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
മുമ്പ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രകടനപത്രികയിൽ ബജ്റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
Yes!
If any religious or political outfit tries to disrupt peace, spread communal hatred & bring disrepute to Karnataka, our Government will not hesitate to tackle them legally or ban them.Even if it is RSS or any other organization.https://t.co/5dW4kz69cz
— Priyank Kharge / ಪ್ರಿಯಾಂಕ್ ಖರ್ಗೆ (@PriyankKharge) May 24, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here