‘കൈയും തലയും വെട്ടി കാളിപൂജ നടത്തും’; പി ജയരാജനും എ എൻ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർ എസ് എസ്

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും സ്പീക്കർ എ എൻ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്. പി ജയരാജന് മോർച്ചറി ഒരുക്കിയിട്ടുണ്ടെന്ന് മുദ്രാവാക്യം. കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നാണ് മുദ്രാവാക്യം വിളിച്ചത്. മാഹി പള്ളൂരിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്.

Also Read: മരം മുറി കേസിലെ പ്രതികളുടെ വാദം പൊളിഞ്ഞു; മരത്തിന്റെ DNA പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യം, മന്ത്രി എ കെ ശശീന്ദ്രൻ

സ്പീക്കർ എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന്  പി ജയരാജൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി. ഷംസീറിനെതിരെ യുവമോർച്ച നേതാവ് കെ.ഗണേഷ് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു ജയരാജന്റെ ഭീഷണി.ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എൻ ഷംസീറിൻറെ തലശേരിയിലെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം യുവമോർച്ച സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് വിവാദ പ്രസംഗം നടത്തിയത്. പിന്നാലെയാണ് തലശേരിയിൽ എൽ ഡി എഫ് സംഘടിപ്പിച്ച സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി.ജയരാജൻ യുവമോർച്ചക്കെതിരെ ഭീഷണി ഉയർത്തിയത്.

Also Read: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം, പ്രായപൂർത്തിയാവാത്ത ഒരാളടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News