സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി വിഷ്ണു സത്യനാണ് അറസ്റ്റിലായത്. പയ്യോളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നൂറിലധികം സ്ത്രീകളുടെ അയ്യായിരത്തിലേറെ ചിത്രങ്ങളാണ് പ്രതി നഗ്നചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെന്നാണ് വിവരം. അടുത്ത ബന്ധുക്കളുടെയടക്കം ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ യുവതികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

മുംബെയില്‍ നിന്ന് നേത്രാവതി ട്രെയിനില്‍ വടകര ഇറങ്ങിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണുവിന് മറ്റ് സഹായം ലഭിച്ചോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ഭീഷണി, ഐ ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News