‘ബിജെപിക്ക് വേണ്ടി ജീവിതം കളഞ്ഞു, പക്ഷെ പാർട്ടി കൈവിട്ടു, സങ്കടമുണ്ട്’, യുപിയിൽ പ്രചാരണത്തിന് ഇറങ്ങാതെ ആർഎസ്എസ് പ്രവർത്തകർ

ഒടുവിൽ യുപിയിൽ ബിജെപിയെ കൈവിട്ട് ആർ എസ് എസുകാർ. താഴെക്കിടയിൽ പ്രവർത്തിക്കുന്ന പലരും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയിൽ നിന്നും ഉണ്ടായ അവഗണയാണ് പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: എന്ത്? ആര്? എപ്പ? ‘400 സീറ്റ് നേടുമെന്ന് പറഞ്ഞിട്ടില്ല’, നിലപാട് മാറ്റി മോദി; കുടിച്ച വെള്ളത്തിൽ ഇങ്ങേരെ വിശ്വസിക്കല്ലേയെന്ന് വിമർശകർ

‘കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ എന്റെ ജോലിയാണ് നഷ്ടപെട്ടത്. ഞാനൊരു അധ്യാപകനായിരുന്നു. യോഗിയുടെ സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ സ്വീകരിച്ച നിലപാട് എന്നെ തളര്‍ത്തി. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഞാന്‍ കടത്തിലാണ്. എന്റെ ജീവിതത്തിന്റെ താളം തെറ്റി. പിന്നെ എങ്ങനെ ഞാന്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങും,’നിതേഷ് കുമാര്‍ ശുക്ല എന്ന ആർഎസ്എസ് പ്രവർത്തകൻ പറഞ്ഞു.

‘ഇനി അവര്‍ക്ക് ഞങ്ങളുടെ സംഘത്തെ ആവശ്യമില്ലെന്ന സന്ദേശമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അവര്‍ മുമ്പത്തെപ്പോലെ സംഘ നേതാക്കളെ സന്ദര്‍ശിക്കാന്‍ പോലും സമയം കണ്ടെത്തുന്നില്ല,’ ആര്‍.എസ്.എസ് പ്രവര്‍ത്തകയായ ഇന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു. സാധാരണയായി, പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി കൂടിയാലോചിക്കുമായിരുന്നു, എന്നാല്‍ ഇത്തവണ സംഘടനയെ പൂര്‍ണമായും മാറ്റി നിര്‍ത്തി’, ബഹാദൂര്‍ സിങ് എന്ന ആർഎസ്എസ് പ്രവർത്തകൻ ആരോപിച്ചു.

ALSO READ: 18+ വീഡിയോകൾ മാത്രം ചെയ്യുന്ന ഉല്ലുവിന് പുതിയ ഒടിടി പ്ലാറ്റ്‌ഫോം, സംപ്രേക്ഷണം ചെയ്യുക പുരാണ ഭക്തി സീരിയലുകൾ; ഇനി സ്വൽപ്പം ഭാരത സംസ്കാരമെന്ന് സിഇഒ

യുപിയ്ക്ക് പുറത്തും ഇത്തരത്തിൽ ആർഎസ്എസുകാർ ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താഴെക്കിടയിൽ പ്രവർത്തിക്കുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് അർഹതപ്പെട്ട അവക്ഷനാണ് ഒന്നും തന്നെ നല്കാൻ ബിജെപി തയാറാകുന്നില്ല എന്നതാണ് ഇവരെല്ലാം കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News