‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’: അമ്പാൻ സ്റ്റൈലിൽ കാറിൽ സ്വിമ്മിങ് പൂൾ; ലൈസൻസ് റദ്ദാക്കി ആർടിഒ

‘ആവേശം’ ചിത്രത്തിലെ അമ്പാൻ സ്റ്റൈലിൽ കാറിൽ ടാർപോളിൻ ഉപയോഗിച്ച് സ്വിമ്മിങ് പൂൾ നിർമിച്ച യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ആർടിഒ. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആണ് നടപടിയെടുത്തത്. സ്വിമിങ് പൂൾ നിർമിച്ച കാർ പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടി. കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി അധികൃതർ കാർ പിടിച്ചെടുത്തു.

Also Read: പിടികിട്ടാ പുള്ളിയെ വരെ പിടിച്ച ഗൂഗിൾ മാപ്പ്; ഇപ്പോഴിതാ ആളുകളെ തള്ളി തോട്ടിൽ ഇടുന്നു

വാഹനത്തിൽ സ്വിങ് പൂൾ നിർമിച്ച് അതിൽ കുളിച്ച്, വെള്ളം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ട് റോഡിലൂടെ യാത്ര ചെയ്തു എന്ന കരണത്തിലാണ് നടപടി. നടപടി വന്നതോടെ വരുമാനമാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന വിശദീകരണമാണ്‌ യൂട്യൂബർ സഞ്ജു ടെക്കി നൽകിയിരിക്കുന്നത്. സ്വിമ്മിങ് പൂളക്കിയ വണ്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Also Read: ‘ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ’, ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News