അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കി; യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ കേസെടുത്തു

ആർടിഒയുടെ പരാതിയെ തുടർന്ന് യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ കേസെടുത്തു.മണ്ണഞ്ചേരി പൊലീസ് ആണ് കേസെടുത്തത്.

ALSO READ:  വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ; ബുധനാഴ്ച വരെ നിരോധനാജ്ഞ നീളും

സഞ്ജു ടെക്കിക്കും കൂട്ടുകാർക്കുമെതിരെയാണ് കേസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, പൊതുജനങ്ങളുടെ ജീവൻ ഭീഷണി ഉണ്ടാക്കൽ എന്നീ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്.

ALSO READ: ‘ലാപാതാ ലേഡീസിനെ മറികടന്ന തിരക്കഥ, കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ’; പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക്; ടീസർ പുറത്ത്

അതേസമയം കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം സമർപ്പിച്ചത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News