പട്ടാഴിമുക്ക് അപകടം: കാര്‍ ലോറിയിലേക്ക് മനപൂര്‍വം ഇടിച്ചുകയറ്റിയതെന്ന് റിപ്പോര്‍ട്ട്

പത്തനംത്തിട്ട അടൂരിലെ പട്ടാഴിമുക്ക് അപകടത്തില്‍ കാറിടിച്ചു കയറ്റിയത് മനപ്പൂര്‍വം എന്ന് ശരിവെക്കും വിധം ആര്‍ടിഒ എന്‍ഫോഴ്‌സുമെന്റിന്റെ പരിശോധനാ റിപ്പോര്‍ട്ട്. അപകടത്തിലായ കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. ഇരുവരും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല.

ALSO READ: ‘പ്രതിസന്ധിയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാം എന്ന് പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്ത നജീബ്’, വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ

ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി. ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത്. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News