മലപ്പുറത്ത് ബൈക്കിന് വ്യാജ ആർസി നിർമ്മിച്ച ആർടിഒ ഓഫീസ് ജീവനക്കാരും ഏജൻ്റും പിടിയിൽ

ബൈക്കിന് വ്യാജ ആർസി നിർമ്മിച്ച കേസിൽ മലപ്പുറം ആർടിഒ ഓഫീസിലെ ജീവനക്കാരും ഏജന്റും പിടിയിൽ. മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂൾ ഉടമയുമാണ് അറസ്റ്റിലായത്.ആർ.സിക്കായി അപേക്ഷ നൽകിയ ഡ്രൈവിംഗ് സ്കൂൾ ഉടമ ഉമ്മർ, വ്യാജ രേഖ നിർമ്മിക്കാൻ സഹായിച്ച അന്നത്തെ മലപ്പുറം ആർ.ടി.ഒ ഓഫിസിലെ ക്ലർക്ക് സതീഷ് ബാബു , ടൈപിസ്റ്റ് ഗീത , സൂപ്രണ്ടായിരുന്ന അനിരുദ്ധൻ എന്നിവരാണ് അറസ്റ്റിലായത്.

Also Read: ”നല്ലവരായ” കള്ളന്മാർ ഒടുവിൽ കുടുങ്ങി; പിടിയിലായത് മോഷണത്തിനിടയിൽ 20 രൂപ മാത്രം കൈവശമുള്ള ദമ്പതികൾക്ക് 100 രൂപ നൽകിയവർ

തിരുവനന്തപുരം സ്വദേശി നാഗപ്പൻ എന്ന വ്യക്തിയുടെ പേരിൽ നെയ്യാറ്റിൻകര ജോയിൻആര്‍.ടി ഓഫീസിൽ KL 20 A 7160 എന്ന ഹീറോ ഹോണ്ട ഫാഷൻ പ്ലസ് ബൈക്ക് 2009 ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ രജിസ്ട്രേഷൻ നമ്പറും ഈ വാഹനത്തിന്റെ എൻജിൻ നമ്പറും ഉൾപ്പെടെ മറ്റൊരു ബൈക്കിന് വ്യാജമായി നിർമ്മിക്കുയായിരുന്നു.

Also Read: നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിനു പകരം സുന്നത്ത് നടത്തി, ഡോക്ടര്‍ക്കെതിരെ പരാതി

കീഴ്ശ്ശേരി സ്വദേശി ബിനുവാണ് വ്യാജമായി ആര്‍.സി നിർമ്മിച്ചത്. കൂടുതൽ അന്വേഷണത്തിലാണ് മലപ്പുറം ആർ.ടി.ഒ ഓഫീസിലെ ജീവനക്കരാണ് വ്യാജ ആർ.സി നിർമ്മിച്ചതെന്ന് കണ്ടെത്തിയത്. 2012ലാണ് ഇവർ വ്യാജ ആർ.സി തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News