ബിഷപ്പ് പാംപ്ലാനിയെ കണ്ട് റബ്ബർ ബോർഡ് വൈസ് ചെയർമാൻ

റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്ണൻ തലശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി ചർച്ച നടത്തി. ഏപ്രിൽ മെയ് മാസങ്ങളിൽ റബ്ബർ കർഷകർക്ക്
ക്ഷേമപെൻഷൻ നൽകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെ.എ ഉണ്ണികൃഷ്ണൻ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ തലശ്ശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഏപ്രിൽ മാസം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കേരളത്തിൽ എത്തുമ്പോൾ മാർ പാംപ്ലാനിയുമായി കൂടിക്കാഴ്‌ച നടത്തും.

അതേസമയം, ദുരിതത്തിലായ റബ്ബർ കർഷകരെ സഹായിക്കാൻ ഒരിടപെടലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇടത് എംപിമാരുടെ നിവേദനത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ വ്യക്തമാകുന്നത്.

കേന്ദ്രസർക്കാർ താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാർഷികവിളകളുടെ കൂട്ടത്തിൽ റബ്ബർ ഉൾപ്പെടുന്നില്ലെന്നും മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. കര്‍ഷകരെ സഹായിക്കാന്‍ ബിജെപി നടപടികള്‍ സ്വീകരിക്കും എന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പടുത്തല്‍ കൂടിയാണ് റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം എന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News