വില വർദ്ധിപ്പിക്കാതെ റബർ ബോർഡിൻ്റെ കള്ളക്കളി; കർഷകർക്ക് ലഭിക്കുന്നത് കുറഞ്ഞ വില

വില വർദ്ധിപ്പിക്കാതെ റബർ ബോർഡിൻ്റെ കള്ളക്കളി. റബർ ബോർഡ് നിഞ്ചയിക്കുന്നത് കുറഞ്ഞ വില. എന്നാൽ ഇടനിലക്കാരായ വ്യപാരികൾ റബർ വിറ്റഴിക്കുന്നത് ഉയർന്ന വിലയ്ക്ക്. കർഷകർക്ക് ലഭിക്കുന്നത് കുറഞ്ഞ വില. കഴിഞ്ഞ ദിവസം ബോർഡ് നിശ്ചയിച്ച വില 160 രൂപ ആയിരുന്നു എന്നാൽ ആ ദിവസം ഇടനിലക്കാർ റബർ വിറ്റഴിച്ചത് 166 രൂപയ്ക്കാണ്. ഇതേദിവസം കർഷകക്ക് ലഭിച്ച തുക 155 രൂപയാണ്.

Also read:ജാർഖണ്ഡിൽ ചംബൈ സോറൻ സർക്കാർ നാളെ വിശ്വാസ വോട്ട് തേടും

വിവിധ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞതോടെയാണ് ആഗോള വിപണിയിൽ റബർ വില ഉയർന്നു തുടങ്ങിയത്. ഇറക്കുമതി ചുങ്കവും,മറ്റ് ചെലവുകളും കണക്കാക്കുമ്പോൾ ഒരു കിലോ റബർ ഇറക്കുമതി ചെയ്യാൻ ടയർ കമ്പനികൾക്ക് 205 രൂപയ്ക്ക് മുകളിൽ ചെലവ് വരും. ഈ ഘട്ടത്തിൽ ആഭ്യന്തര വിപണിയിൽ ആനുപാതികമായി വില ഉയരേണ്ട സമയമാണ്. എന്നാൽ ടയർ കമ്പനികളും റബ്ബർ ബോർഡും തമ്മിലുള്ള ഒത്തുകളി മൂലം കർഷകർക്ക് അതിൻ്റെ പ്രയോജനം ലഭിക്കുന്നില്ല. മുൻപ് കോട്ടയം മാർക്കറ്റ് കണക്കാക്കി ഇന്ത്യയിൽ റബ്ബറിന് ഒറ്റ വിലയായിരുന്നു ബോർഡ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു വിലയും കേരളത്തിൽ മറ്റൊരു വിലയുമാണ് ബോർഡ് നിശ്ചയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News