അഗോള വിപണിയിൽ റബ്ബർ വില ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ബോർഡ് വിളിച്ച റബ്ബർ കയറ്റുമതിക്കാരുടെ യോഗം ഇന്ന്. കോട്ടയത്തെ റബ്ബർ ബോർഡിന്റെ ആസ്ഥാനത്ത് രാവിലെ 11-നാണ് യോഗം ചേരുക. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിപണിയിൽ ഇടപെട്ട് വില വർദ്ധിപ്പിക്കാനാണ് ബോർഡ് നീക്കം. അഗോള വിപണയിൽ റബർ വില കുതിച്ചുയരുമ്പോഴും അഭ്യന്തര വിപണിയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിരുന്നില്ല.
Also Read: ‘ഇതാണോ നിങ്ങ പറഞ്ഞ മോദിയുടെ ഗ്യാരന്റി’, യെഡിയൂരപ്പയുടെ പോക്‌സോ കേസിൽ ബിജെപിക്കെതിരെ സോഷ്യൽ മീഡിയ
ഈ ഘട്ടത്തിൽ കൈയ്യുംകെട്ടി നോക്കിനിന്ന റബ്ബർ ബോർഡ് തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് വില വർദ്ധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. അഭ്യന്തര വിപണിയിൽ നിന്നും റബ്ബർ സംഭരിച്ച് കയറ്റുമതി ചെയ്യാണ് ബോർഡിൻ്റെ ആലോചന. ഇതിൻ്റെ ഭാഗമായിട്ടാണ് റബ്ബർ കയറ്റുമതിക്കാരുടെയും റബ്ബർ ബോർഡ് കമ്പനികളുടെയും യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. നേരിട്ടെത്താൻ കഴിയാത്തവർക്ക് ഓൺലൈനായും പങ്കെടുക്കാൻ അവസരമുണ്ട്. റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിലവിലെ വിപണി സ്ഥിതിഗതികൾ വിലയിരുത്തും.
ഷീറ്റുറബ്ബറിന്റെ വിവിധ ഗ്രേഡുകളുടെ കയറ്റുമതിസാധ്യതകളാണ് പരിശോധിക്കുക. പ്രതികൂല കാലവസ്ഥയും, മറ്റ് കാരങ്ങളും മൂലം ആഗോള വിപണിയിൽ റമ്പർ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലോക മാർക്കറ്റിൽ റമ്പർ വില കുതിച്ചുയരുന്നത്. റബ്ബർ കയറ്റുമതി ചെയ്യാനുള്ള നീക്കം റമ്പർ ബോർഡ് ആരംഭിച്ചാൽ തന്നെ ടയർ കമ്പനികൾ മികച്ച വില നൽകി റബർ സംഭരിക്കുവാൻ തയ്യാറാകും. അങ്ങനെ വന്നാൽ രാജ്യത്തെ കർഷകർക്ക് തങ്ങളുടെ റബറിന് മികച്ച വില ലഭിക്കാൻ വഴിയൊരുങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here