റബ്ബർ കർഷകരുടെ ദുരിതമൊഴിയുന്നില്ല, ലാറ്റക്സ് ക്ഷാമവും തിരിച്ചടിയാവുന്നു

ലാറ്റക്സ് വില ഉയരുമ്പോഴും യാതൊരു പ്രയോജനവുമില്ലാതെ റബർ കർഷകർ. കർഷകർ റെയിൻ ഗാർഡ് ഉപേക്ഷിച്ചതോടെ ഉൽപാദനം കുറഞ്ഞതാണ് ലാറ്റക്സ് ക്ഷാമം രൂക്ഷമാകുവാൻ കാരണം. ലാറ്റക്സ് വില ഉയരുമ്പോഴും റബർ ഷീറ്റിന് വില ഉയരാത്തതും കർഷകർക്ക് തിരിച്ചടിയാണ്.

also read:ആംബുലൻസ് വൈകിയതില്‍ രോഗി മരിച്ചെന്ന പരാതി: അന്വേഷിച്ച് നടപടിയെടുക്കാൻ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

നിലവിൽ ഒരു കിലോ ലാറ്റക്സ് വില 180 ന് മുകളിലാണ് എത്തി നിൽക്കുന്നത്. അപ്പോഴും റബർ കർഷകർക്ക് ഒരു കിലോ റബർ ഷീറ്റിന് ലഭിക്കുന്നത് 140 രൂപ മത്രം. വില തകർച്ച മൂലം മഴക്കാലത്തിന് മുൻപെ മരങ്ങളെ റെയിൻ ഗാർഡ് ധരിപ്പിക്കുന്നതിൽ നിന്നും കർഷകർ പിൻവാങ്ങിയിരുന്നു. ഇതോടെ ഉൽപാദനവും കുറഞ്ഞു. ലാറ്റക്സിന് ക്ഷാമം നേരിട്ടതോടെ വില ഉയർന്നു. ഈ ഘട്ടത്തിൽ വിറ്റഴിക്കാൻ കർഷകൻ്റെ കൈയ്യിൽ ലാറ്റക്സ് ഇല്ലാത്ത സ്ഥിതിയാണ്.

also read:തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

മുൻകാലഘട്ടങ്ങളിൽ മഴക്കാലത്തെ നേരിടാൻ റെയിൻ ഗാർഡ് ഉത്പന്നങ്ങൾ സബ്സിഡിയായി കർഷകർക്ക് റബർ ബോർഡ് വിതരണം ചെയ്തിരുന്നു.എന്നാൽ ഈ തവണ കാര്യമായ സഹായം റബർ ബോർഡിൽ നിന്നും ഉണ്ടായില്ല. ഉൽപാദന ചെലവ് വർദ്ധിച്ചതിനാൽ കൃഷികൊണ്ട് കാര്യമായ പ്രയോജനം ഇല്ലാതെ വന്നതോടെ പല കർഷകരും മഴയെ നേരിടാൻ മുന്നൊരുക്കവും നടത്തിയില്ല. ഇത് ഉൽപാദനം കുറയ്ക്കാൻ ഇടയാക്കി. അടുത്തിടെ ഷീറ്റ്‌ വില കൂടിയതോടെ പലരും ഷീറ്റ്‌ ഉല്‍പാദനത്തിലേക്ക്‌ മടങ്ങിയിരുന്നു. എന്നാല്‍, ലാറ്റ്‌കസ്‌ വില വര്‍ധന താൽക്കാലികമാണെന്നും ഷീറ്റ്‌ ഉല്‍പാദനത്തില്‍നിന്ന്‌ കര്‍ഷകര്‍ പിന്‍മാറരുതെന്നുമാണ്‌ റബര്‍ബോര്‍ഡ്‌ പറയുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News