ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍; കേന്ദ്രം നിലകൊള്ളുന്നത് ടയര്‍ കമ്പനികള്‍ക്ക് വേണ്ടിയെന്ന് കര്‍ഷകര്‍

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍. പ്രതിസന്ധിയിലായ റബര്‍ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നും നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ ഉണ്ടായിരുന്നില്ല. വന്‍കിട ടയര്‍ കമ്പനികള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. ഉല്‍പ്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതാണ് റബര്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിനിടയില്‍ സബ്‌സിഡികള്‍ വെട്ടിക്കുറച്ചതും, വില തകര്‍ച്ചയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഈ ഘട്ടത്തില്‍ കേന്ദ്രബജറ്റിനെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ നോക്കി കണ്ടത്.

ALSO READ: കെ റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി പറഞ്ഞത് പച്ചക്കള്ളം : മന്ത്രി വി അബ്ദുറഹിമാന്‍

ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചു, സബ്‌സിഡികള്‍ പുനസ്ഥാപിച്ചു, ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു, സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കേന്ദ്ര ബജറ്റില്‍ ഒന്നുമുണ്ടായില്ല. വന്‍കിട ടയര്‍ കമ്പനികളെ സഹായിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷകസംഘം ആരോപിക്കുന്നു. അതേസമയം തോട്ടം മേഖലയില്‍ ടൂറിസം പദ്ധതികള്‍ ആരംഭിക്കാന്‍ ബജറ്റിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ നിലപാട്. ടയര്‍ കമ്പനികള്‍ക്ക് കോംപറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ 1,788 കോടി രൂപയാണ് എതാനും നാള്‍ മുന്‍പ് പിഴയിട്ടത്. ഈ തുക കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ പലകുറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് മൗനം തുടരുകയാണ്.

ALSO READ: തൃശൂരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം; പാര്‍ട്ടി അംഗത്തിന്റെ വോട്ടോടെ പാസായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News