റബർ ഇറക്കുമതിക്ക് കുട ചൂടി കേന്ദ്രസർക്കാർ; പ്രതിസന്ധിയിലായി കർഷകർ

കേന്ദ്ര സർക്കാർ റബർ ഇറക്കുമതിക്ക് കുട പിടിക്കുമ്പോൾ അഭ്യന്തര വിപണിയിൽ റബർ വില കൂപ്പ് കുത്തുകയാണ്. സെപ്റ്റംബര്‍ അവസാന വാരം വരെ 230 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന ഒരു കിലോ റബർ വിലയിപ്പോൾ 180-ലാണ് എത്തി നിൽക്കുന്നത്. കേന്ദ്രസർക്കാർ നിലപാടിനെതിരെ റബർ ബോർഡ് ആസ്ഥാനത്തേക്ക് സമരം സംഘടിപ്പിച്ച് കർഷക സംഘം.

Also read:സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

ഇറക്കുമതി പരിധിയില്ലാതെ തുടരുന്നതാണ് രാജ്യത്ത് റബർ വിലയിടിവിന് വഴിവയ്ക്കുന്നത്. ടയർ കമ്പനികളെ സഹായിക്കുന്ന സമീപനം കേന്ദ്രസർക്കാർ തുടരുമ്പോൾ, അത് രാജ്യത്തെ റബർ കർഷകർക്കാണ് പ്രഹരം സൃഷ്ടിക്കുന്നത്. ഒരു ഘട്ടത്തിൽ 230 ന് മുകളിലെത്തിയിരുന്ന റബർ വില ഇപ്പോൾ 180 ലാണ് എത്തിനിൽക്കുന്നത്. റബർ കർഷകരോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്ക് എതിരെ കർഷകസംഘം റബർ ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. കോട്ടയത്ത്‌ റബർ ബോർഡ്‌ ആസ്ഥാനത്തേക്ക് നടന്ന മാർച്ച്‌ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.

Also read:കൊടകര കുഴൽപ്പണക്കേസ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് കൈരളി ന്യൂസിന്

വിവിധ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച്‌ നടന്നു. പാമ്പാടി, വാഴൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ, കടുത്തുരുത്തി,തലയോലപ്പറമ്പ്, തുടങ്ങിയ ഇടങ്ങളിലാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ കർഷകസംഘം സമരം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News