രാജ്ഭവന് മുന്നിൽ റബ്ബർ കർഷകർ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു

വിവിധ വിഷയങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ റബ്ബർ കർഷകർ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. രാപ്പകൽ സമരം കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.
300 രൂപ താങ്ങുവിലെ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ റബ്ബർ സംഭരിക്കുക, റബ്ബറിനെ കാർഷികവിളയായി പ്രഖ്യാപിക്കുക എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് കർഷക സംഘത്തിന്റെ പ്രക്ഷോഭം. രണ്ടു ദിവസം നീണ്ടുനിൽക്കുന്നതാണ് റബർ കർഷകരുടെ സമരം. രാവിലെ ആരംഭിച്ച രാപ്പകൽ സമരം കിസാൻ സഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ റബ്ബർ ഉത്പാദനത്തിൽ 80 ശതമാനവും കേരളത്തിലാണെന്നും എന്നിട്ടും കേന്ദ്രസർക്കാർ കേരളത്തിലെ റബ്ബർ കർഷകരെ തഴയുകയാണെന്നും വിജു കൃഷ്ണൻ പറഞ്ഞു. റബർ കർഷകരുടെ ആവശ്യങ്ങൾക്ക്‌ കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ സമരം ദില്ലിയിലേക്ക് വ്യാപിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വിജു കൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്തെ 14 ജില്ലകളിലെ മലയോര മേഖലകളിൽ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചതിനു ശേഷമാണ് രാജഭവന് മുന്നിലെ കർഷകപ്രക്ഷോഭംനടക്കുന്നത്.  നാളെ നടക്കുന്ന രാജ്ഭവന്  മാർച്ചിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 10000 അണിനിരക്കും . മാർച്ച് കിസാൻസഭ അഖിലേന്ത്യാ അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്യും.
മാനവീയം വീഥിയിൽ ഇന്ന് ആരംഭിച്ച ജാഥക്ക്‌ കർഷകസംഘം സംസ്ഥാന സെക്രട്ടറി പനോളിവത്സൻ, പ്രസിഡന്റ് എം വിജയകുമാർ എന്നിവർ നേതൃത്വം നൽകി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News