റബര്‍ കര്‍ഷക സബ്സിഡി: 43 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്തിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം 124.88 കോടി രുപയാണ് സര്‍ക്കാര്‍ സബ്സിഡിയായി റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്.

Also Read: ‘എന്നെ കൂട്ടാതെ ഇത് ചെയ്തത് ശരിയായില്ല’; ഭർത്താവിനോട് പരിഭവം പറഞ്ഞ് നയൻ‌താര

സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്സിഡി തുക ഉയര്‍ത്തി. വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നു. റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി നല്‍കുന്നതിന്. ഇതിനായി റബര്‍ വിലസ്ഥിരത ഫണ്ട് വിനിയോഗിക്കുന്നു. ഈവര്‍ഷം ബജറ്റില്‍ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചത്.

Also Read: ചാക്കോച്ചനും മഞ്ജു വാര്യരിനും അംഗീകാരം; 14ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News