യുഡിഎഫ് ഭരണത്തിലുള്ള റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഭരണ സമിതിക്കെതിരായ നടപടികള്‍ തുടരാം; ഹൈക്കോടതി

യുഡിഎഫ് ഭരണത്തിലുള്ള റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഭരണ സമിതിക്കെതിരായ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന ഫെഡറേഷന്‍ പ്രസിഡന്റ് പി.വി.സ്‌കറിയയുടെ ആവശ്യം ജസ്റ്റിസ് സതീശ് നൈനാന്‍ നിരസിച്ചു.

ക്രമക്കേടിനെ തുടര്‍ന്ന് ഫെഡറേഷനുണ്ടായ നഷ്ടം ഭരണ സമിതി അംഗങ്ങളില്‍ നിന്നും ഈടാക്കാനുള്ള സഹകരണ രജിസ്ട്രാറുടെ കാരണം കാണിക്കല്‍ നോട്ടിസിലും കോടതി ഇടപെട്ടില്ല. നോട്ടീസ് ലഭിച്ച ഭരണ സമിതി അംഗങ്ങള്‍ രജിസ്ട്രാര്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

READ ALSO:ഇനിമുതല്‍ സ്റ്റാറ്റസുകള്‍ രണ്ടാ‍ഴ്ച വരെ കാണാം; അടിമുടി മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്

ഫെഡറേഷന്റെ ഉടമസ്ഥതയില്‍ സ്ഥാപിച്ച ബലൂണ്‍ നിര്‍മ്മാണ കമ്പനിക്ക് രജിസ്ട്രാറുടെ അനുമതിയില്ലാതെ വന്‍ തുക കൈമാറിയതടക്കം വ്യാപകമായ ക്രമക്കേടുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി.താജുദീന്‍ ബോധിപ്പിച്ചു. ഫെഡറേഷന്‍ ഭരണ സമിതി പിരിച്ചുവിടാന്‍ എന്തു കൊണ്ട് നടപടി സ്വീകരിക്കുന്നില്ലന്ന് വ്യക്തമാക്കാന്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മറ്റൊരു കേസില്‍ രജിസ്റ്റാറോട് നിര്‍ദ്ദേശിച്ചു.

READ ALSO:കനത്തമഴ;ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration