‘റബർ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം’: ആവശ്യവുമായി റബർ ഉത്പാദക സംഘങ്ങൾ

റബ്ബർ കയറ്റുമതി ചെയ്ത്, വിപണിയിൽ ഇടപെടണമെന്നാവശ്യവുമായി റബ്ബർ ഉത്പാദക സംഘങ്ങളൾ രംഗത്ത്. അഗോള വിപണിയിൽ റബർ വില ഉയർന്ന സാഹചര്യത്തിലാണ് കർഷക സംഘടനകൾ ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. നിലവിൽ വർദ്ധനവിൻ്റെ യാതൊരു അനുക്യൂല്യവും രാജ്യത്തെ റബർ കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

Also Read: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും ഒന്നാമത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ലോകബാങ്ക് സംഘം

റബ്ബറിന്റെ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും തമ്മിലുള്ള അന്തരം മുൻപെങ്ങും ഉണ്ടാകാത്ത തരത്തിലാണ് വർധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ റബ്ബർ കയറ്റുമതി ഉർജിതമാക്കാൻ കേന്ദ്ര സർക്കാരും, റബ്ബർ ബോർഡും മുൻകൈ എടുക്കണമെന്നാണ് റബ്ബർ ഉത്പാദക സംഘങ്ങളുടെ ആവശ്യം. അതുവഴി രാജ്യത്തെ കർഷകർക്ക് മികച്ച വില ലഭിക്കുമെന്നും ഇവർ പറയുന്നു.

Also Read: തലസ്ഥാനത്തിന്റെ വികസനത്തിനായി 33.19 കോടി അനുവദിച്ച് പൊതുമരാമത്തുവകുപ്പ്

ഇന്ന് ഒരു കിലോ റബറിന് കേരള വിപണി വിലയും അന്താരാഷ്ട്ര വിലയും തമ്മിൽ 18 രൂപയുടെ വിത്യാസമാണുള്ളത്. അഗർത്തല വിലയുമായി 30രൂപയുടെയും, അരുണചാൽ പ്രദേശുമായി 43 രൂപയുടെ യും അന്തരമുണ്ട്. ഇന്ത്യയിലെ ടയർ വ്യവസായികൾ. കർഷകർക്ക് അർഹതപ്പെട്ട വില നൽകാൻ തയ്യാറാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടാൽ റബർ വില കുതിച്ചുയരുവാൻ സഹായകരമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News