അഗോള വിപണിയിൽ 200 പിന്നിട്ട് റബർ വില കുതിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ ബാങ്കോങ്ക് വിപണിയിൽ രേഖപ്പെടുത്തിയത്. എന്നാൽ ആഭ്യന്തര വിപണിയിൽ വില വർദ്ധപ്പിക്കാൻ ഇടപെടാത്ത കേന്ദ്ര സർക്കാരും – റബർ ബോർഡും കള്ളക്കളി തുടരുകയാണ്. ഇന്നലെ ആഗോള വിപണിയിൽ ഒരു കിലോ റബറിന് 200 രൂപയായിരുന്നു വില. ഇതിന് മുൻപ് 2012 മാർച്ചിലായിരുന്നു സമാനമായ രീതിയിൽ അഗോള മാർക്കറ്റിൽ വില വർദ്ധിച്ചത്. അന്ന് കോട്ടയം മാർക്കറ്റിൽ ഒരു കിലോ റബർ വില 238 രൂപയായിരുന്നു.
2012ലേതിന് സമാനമായ സാഹചര്യത്തിലുടെ റമ്പർ വ്യാപാര മേഖല ഇപ്പോൾ കടന്നു പോകുന്നത്. അഗോള വിപണിയിൽ 200 പിന്നിട്ട ഇന്നലെ റബർ ബോർഡ് നിശ്ചയിച്ച വില 168 രൂപ. ടയർ കമ്പനികൾ റബർ സംഭരിച്ചത് 165 രൂപയ്ക്ക്. കർഷകർക്ക് ലഭിച്ചത് 162 രൂപയും. വിപണിയിൽ ഇടപെടാത്ത റമ്പർ ബോർഡിൻ്റെ നടപടിയാണ് കക്ഷകർക്ക് തിരിച്ചടിയാവുന്നത്. ഒരു കിലോ ടയറിന് ഇറക്കുമതി ചുങ്കം 30 രൂപയാണ്.
15 രൂപ ഇറക്കുമതി ചെലവ് കണക്കാക്കിയാൽ ഒരു കിലോ റബർ ഇറക്കുമതി ചെയ്യുമ്പോൾ ടയർ കമ്പനികൾക്ക് 245 രൂപ ചെലവ് വരും. രാജ്യത്തെ കർഷകർക്ക് ഒരു കിലോ റബറിന് 75 -80 രൂപ അധികമായി ലഭിക്കേണ്ട സമയമാണ്. അപ്പോഴാണ് റബർ ബോർഡിൻ്റെ ഒത്താശയിൽ ടയർ കമ്പനികൾ തീവെട്ടികൊള്ള നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here