റബ്ബര്‍ വില വര്‍ധനവിന് വഴിയൊരുങ്ങുന്നു; നിര്‍ണായക യോഗം ഈ മാസം 15ന്

റബ്ബറിന്റെ വില വര്‍ധനവിന് വഴിയൊരുങ്ങുന്നുവെന്ന കൈരളി ന്യൂസ് വാര്‍ത്ത ശരിവെച്ച് റബ്ബര്‍ ബോര്‍ഡ്. ഈ മാസം 15ന് റബ്ബര്‍ ബോര്‍ഡിന്റെ നിര്‍ണായക യോഗം ചേരും. കയറ്റുമതി നീക്കം വില വര്‍ദ്ധനവിന് വഴിയൊരുക്കും. രാജ്യാന്തര വില ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ണായക നീക്കം.

ALSO READ:ഇനി പാഠപുസ്തകം എത്തിയില്ല എന്ന് ആരും പരാതി പറയില്ല; 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തി: മന്ത്രി വി ശിവന്‍കുട്ടി

റബ്ബര്‍ കയറ്റുമതി ചെയ്ത്, വിപണിയില്‍ ഇടപെടണമെന്നാവശ്യവുമായി റബ്ബര്‍ ഉത്പാദക സംഘങ്ങളള്‍ രംഗത്തെത്തിയിരുന്നു. ആഗോള വിപണിയില്‍ റബ്ബര്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ഷക സംഘടനകള്‍ ഈ ആവശ്യം മുന്നോട്ടുവെയ്ക്കുന്നത്. നിലവില്‍ വര്‍ദ്ധനവിന്റെ യാതൊരു ആനുകൂല്യവും രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ALSO READ:കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി കൂടി : മന്ത്രി കെ എന്‍ ബാലഗോപാല്‍

റബ്ബറിന്റെ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും തമ്മിലുള്ള അന്തരം മുമ്പെങ്ങും ഉണ്ടാകാത്ത തരത്തിലാണ് വര്‍ധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ റബ്ബര്‍ കയറ്റുമതി ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാരും, റബ്ബര്‍ ബോര്‍ഡും മുന്‍കൈ എടുക്കണമെന്നാണ് റബ്ബര്‍ ഉത്പാദക സംഘങ്ങളുടെ ആവശ്യം. അതുവഴി രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News