ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുക എന്നത് നമ്മുടെ പലരുടേയും ശീലമാണ്. എന്നാല്‍ അത് കണ്ണിന് അത്ര നല്ലതല്ല. കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും അന്യവസ്തുക്കള്‍ കണ്ണില്‍ പോകുമ്പോഴും പലരും കണ്ണ് ശക്തിയായി തിരുമ്മും. കണ്ണ് തിരുമ്മുന്നത് നല്ലതല്ല. അത് കണ്ണിന് ദോഷമാണ്. ശക്തിയായി കണ്ണ് തിരുമ്മുമ്പോള്‍ കൃഷ്ണമണിയില്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കണ്ണില്‍ അസ്വസ്ഥതകള്‍ തോന്നുമ്പോള്‍ നല്ല വെള്ളത്തില്‍ പലവട്ടം കണ്ണുകള്‍ കഴുകുകയാണ് വേണ്ടത്.

Also Read : പുട്ടുകുറ്റിയില്ലാതെയും പുട്ട് പുഴുങ്ങാം; വാഴയിലകൊണ്ടൊരു എളുപ്പവിദ്യ

കൂടാതെ നമ്മുടെ കൈകളില്‍ നിന്നും നിരവധി അണുക്കളാണ് നമ്മളുടെ ശരീരത്തില്‍ എത്തുന്നത്. അതിനാല്‍ തന്നെ നമ്മള്‍ കണ്ണുകള്‍ തിരുമ്മുമ്പോള്‍ അത് നമ്മളുടെ കണ്ണുകള്‍ക്ക് അണുബാധ വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ നമ്മള്‍ കണ്ണുകള്‍ അമിതമായി തിരുമ്മുന്നത് വഴി കണ്ണുകളിലെ ചെറിയ രക്തധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കും.

Also Read : ഓട്‌സ് കഴിച്ചാല്‍ ഷുഗര്‍ കൂടുമോ ? പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക !

നമ്മള്‍ കണ്ണുകള്‍ തിരുമ്മുമ്പോള്‍ കണ്ണുകളിലേയ്ക്ക് അമിതമായി പ്രഷര്‍ എത്താന്‍ കാരണമാകുന്നു. ഇത് കണ്ണുകളിലെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കാനും ഗ്ലൂക്കോമ പോലയുള്ള അസുഖങ്ങള്‍ വരാനും സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം ശക്തമായി കണ്ണുകള്‍ തിരുമ്മിയതിന് ശേഷം കണ്ണുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News