തന്റെ തന്ത്രങ്ങള്‍ കളിക്കാര്‍ക്ക് ആവശ്യമുണ്ടാകുന്ന സമയത്ത് തനിക്ക് ഉത്കണ്ഠയും വിഭ്രാന്തിയും ഉണ്ടാകുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ പുതിയ കോച്ച് റൂബന്‍ അമോറിം. വ്യാഴാഴ്ച യൂറോപ്പ ലീഗില്‍ ബോഡോ/ഗ്ലിംറ്റിനെതിരെ 3-2ന്റെ ജയം യുണൈറ്റഡ് നേടിയിരുന്നു. ബോസ് എന്ന നിലയില്‍ അമോറിമിന്റെ ആദ്യ വിജയം ആണിത്.
മത്സരത്തിലെ ആദ്യ പകുതിയില്‍ നോര്‍വീജിയന്‍ ടീം 2-1 ന് മുന്നിട്ടുനിന്നിരുന്നു. തന്റെ നിയന്ത്രണത്തിന്റെ ആദ്യ ആഴ്ചകളില്‍ ടീം മത്സരിക്കുമ്പോള്‍ വലിയ ടെന്‍ഷനുണ്ടാക്കുന്നതാണെന്ന് പോര്‍ച്ചുഗീസ് കോച്ച് സമ്മതിച്ചു. എന്താണ് സംഭവിക്കുകയെന്ന് അറിയാത്തതിനാല്‍ ഉത്കണ്ഠാകുലനാണ്. ഒന്നും നിയന്ത്രിക്കാനാകാത്ത അവസ്ഥയാണത്. അമോറിം ടിഎന്‍ടി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
Read Also: ബൗണ്ടറി നേടിയയുടനെ നെഞ്ചുവേദന; പവലിയനിലേക്ക് നടക്കുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു
‘എനിക്ക് കളിക്കാരെ അറിയില്ല, ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് പ്രവര്‍ത്തിച്ചിട്ടില്ല. ഞങ്ങള്‍ ആവേശത്തോടെ ഗെയിമിലേക്ക് പോകുന്നു, എന്നാല്‍ അതേ സമയം ഗെയിം എങ്ങനെ പോകുമെന്ന് അറിയാത്തതിനാല്‍ പരിഭ്രാന്തരാണ്.’- അദ്ദേഹം പറഞ്ഞു. ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ടൈറല്‍ മലാഷ്യ, ആന്റണി, മാനുവല്‍ ഉഗാര്‍ട്ടെ, മേസണ്‍ മൗണ്ട്, റാസ്മസ് ഹുജ്ലണ്ട് എന്നിവരെ ടീമിലെത്തിച്ചിരുന്നു അദ്ദേഹം. തന്റെ ആദ്യ ഗെയിമില്‍ ഇപ്സ്വിച്ചിനോട് 1-1 സമനില വഴങ്ങിയിരുന്നു. ആ ടീമില്‍ ആറ് മാറ്റങ്ങള്‍ വരുത്തിയാണ് കഴിഞ്ഞ ദിവസം യൂറോപ ലീഗില്‍ കളിച്ചത്. ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍ ഓള്‍ഡ് ട്രാഫോര്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് താന്‍ നിര്‍ബന്ധിതനാകുമെന്നും 39-കാരന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here