ആറു വര്‍ഷത്തിന് ശേഷമുള്ള ആദ്യ സെഷന്‍; ജമ്മുകശ്മീര്‍ നിയമസഭയില്‍ അലങ്കോലം

ആറു വര്‍ഷത്തിന് ശേഷം ചേര്‍ന്ന ജമ്മുകശ്മീര്‍ നിയമസഭയില്‍ അലങ്കോലമായി പിഡിപി എംഎല്‍എയുടെ പ്രമേയം. പിഡിപി എംഎല്‍എ വാഹിദ് പാര ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരെ അപ്രതീക്ഷിതമായി പ്രമേയം അവതരിപ്പിച്ചതോടെയാണ് നിയമസഭയില്‍ വാക്കുതര്‍ക്കമുയര്‍ന്നത്. ബിജെപി എംഎല്‍എമാര്‍ ഇതോടെ പിഡിപി എംഎല്‍എയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി ഇതിനെതിരെ പ്രതികരിച്ചു.

ALSO READ: വീട് പൂട്ടി അകത്തിരിക്കാന്‍ നിര്‍ദേശം; ദില്ലിയെക്കാള്‍ മോശമായ അവസ്ഥയില്‍ ഈ നഗരം

അതേസമയം ബിജെപി ആര്‍ട്ടിക്കിള്‍ 370 ബിജെപി തിരികെ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നത്   വിഡ്ഢിത്തമാണെന്നും ഇത്തരമൊരു പ്രമേയം അവതരിക്കപ്പെടുമെന്ന് തനിക്കറിയാമായിരുന്നെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങള്‍ ബിജെപിയുടെ തീരുമാനത്തെ അംഗീകരിച്ചിരുന്നെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വിധി മറ്റൊന്നാകുമെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ഒപ്പം പിഡിപിയുടെ ഈ നീക്കം മാധ്യമശ്രദ്ധ നേടാനാണെന്നും അതല്ലെങ്കില്‍ അവര്‍ മുമ്പ് ഇത് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി.

ജമ്മുകശ്മീര്‍ താഴ്വരയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയക്കാരുടെയും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് അഞ്ച് വര്‍ഷം മുമ്പ് ബിജെപി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

ALSO READ: ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ചും ഒരു ഗ്രാമം! ഞെട്ടണ്ട, ഉള്ളതു തന്നെയാണ്.. അങ്ങനെയുമുണ്ട് ഒരു ആഘോഷം.. അറിയാം ആ കഥ.!

ജമ്മുകശ്മീറിന് പ്രത്യകേ പദവി നല്‍കിയിരുന്ന നിയമം റദ്ദാക്കിയത് കൂടാതെ സംസ്ഥാനമായിരുന്ന ജമ്മുകശ്മീരിനെ വിഭജിച്ച് ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശമാക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News