സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിര്‍ദേശവുമായി യുഎഇ. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസക്കാര്‍ കമ്പനികളില്‍ തൊഴില്‍ അന്വേഷിച്ച് വരുന്നതും ജോലിക്കു വയ്ക്കുന്ന സ്ഥിരം കാഴ്ചകളാണ്.
Also Read : ബോംബെ തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് ബോംബ് ഭീഷണി ; തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്
ചില കമ്പനികള്‍ തൊഴില്‍ വിസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യാനാണ് ശ്രമിക്കുക. ഇത്തരത്തില്‍ കബിളിക്കപ്പെടുന്നവര്‍ക്ക് നിയമസഹായം ലഭിക്കുകയുമില്ല.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിഴ ശിക്ഷയ്ക്കു പുറമേ മറ്റു നിയമ നടപടികളും കമ്പനികള്‍ നേരിടേണ്ടി വരുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here