പനിയോ ചുമയോ തുമ്മലോ ഒക്കെ വന്നാല്‍ സ്ഥിരമായി ആവിപിടിക്കുന്നവരാണ് നമ്മളില്‍ പലരും. ഒന്ന് ആവിപിടിച്ചു കഴിയുമ്പോഴേക്കും നമുക്ക് പകുതി ആശ്വാസവുമാകും. എന്നാല്‍ ആവി പിടിക്കുമ്പോള്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.
അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ആവി പിടിക്കരുത്
കണ്ണിനു മുകളില്‍ ആവി ഏല്‍ക്കാതെ സൂക്ഷിക്കണം.
നനഞ്ഞ തുണിയോ മറ്റോ വെച്ച് കണ്ണു മറയ്ക്കണം.
തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തരുത്.
തുളസിയില, യൂക്കാലി തൈലം, തൃത്താവ്, ഇഞ്ചിപ്പുല്ല്, രാമച്ചം, പനിക്കൂര്‍ക്ക എന്നിവയും ഉപയോഗിക്കാം.
ഉറച്ച പ്രതലത്തില്‍ വെച്ചു വേണം വേപ്പറൈസറുകള്‍ ഉപയോഗിക്കാന്‍.
ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറില്‍ ഉപയോഗിക്കരുത്.
വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here