പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ബഹളം, ഇരു സഭകളും പിരിഞ്ഞു

ഭരണ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകകളെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്. അദാനിക്കെതിരെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം സമര്‍പ്പിച്ച നോട്ടീസില്‍ അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷവും എല്‍ഐസിയും എസ്ബിഐയും അദാനിക്ക് സഹായം നല്‍കിയതും ചൂണ്ടിക്കാണിച്ചിരുന്നു. എം.പിമാരായ കെ.സി വേണുഗോപാല്‍ പ്രമോദ് തിവാരി സഞ്ജയ് സിംഗ് തുടങ്ങിയവര്‍ നല്‍കിയ നോട്ടീസില്‍ അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകളില്‍ ചര്‍ച്ച വേണമെന്ന ആവശ്യമായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.

അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യമാണ് ലോക്സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ ഏറ്റുമുട്ടലിന് വഴിതെളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News