കെ എം ഷാജിയെ കോടതി കുറ്റവിമുക്തനാക്കി എന്ന പ്രചരണം അടിസ്ഥാനരഹിതം; എം വി ജയരാജന്‍

കെ എം ഷാജിയെ കോടതി കുറ്റവിമുക്തനാക്കി എന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. പ്രചരണം ഹൈക്കോടതി വിധിയുടെ ഉള്ളടക്കത്തിന് എതിരാണെന്ന് എം വി ജയരാജന്‍ വ്യക്തമാക്കി.

Also Read:  തമിഴ്‌നാട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന ഷാജിയുടെ വാദം തെറ്റ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള തീയ്യതികളാണ് റസീറ്റിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ പൊരുത്തക്കേടുണ്ട്. 47.35 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടിലെ കക്കൂസില്‍ നിന്നും പിടിച്ചെടുത്തത്. താല്‍ക്കാലികമായി പിടിച്ചെടുത്ത തുക തിരിച്ചു നല്‍കാനാണ് ഹൈക്കോടതി പറഞ്ഞത്. തതത്തുല്യമായ തുകയുടെ ബാങ്ക് ഗാരണ്ടി വയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. പണം ഷാജിക്ക് വീട്ടില്‍ കൊണ്ടുപോകാനോ ചിലവഴിക്കാനോ പറ്റില്ല
സാങ്കേതികമായി മാത്രമാണ് തൊണ്ടിമുതല്‍ തിരിച്ചു കൊടുക്കുന്നത്. കുറ്റവിമുക്തനായി എന്ന നിലയിലാണ് ഷാജി പ്രചാരണവേല നടത്തുന്നത് ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു- എം വി ജയരാജന്‍ പറഞ്ഞു.

Also Read: ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം; മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News