100 കോടി പോസ്റ്ററിൽ മാത്രമോ? ‘നേരി’ന്റെ നേരറിയാം..!

മോഹൻലാൽ – ജിത്തു ജോസഫ് ചിത്രമായ ‘നേരി’ന്റെ വിശേഷങ്ങളാണ് നാടെങ്ങും. റിലീസിന് മുൻപ് കൊടുത്ത ഹൈപ്പൊക്കെ കാത്തുസൂക്ഷിക്കാൻ തീയറ്ററിൽ ചിത്രത്തിനായി. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയോ എന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ സിനിമ ആരാധകർക്കിടയിൽ ചർച്ചാവിഷയം. നേര് അൻപത് കോടി നേടിയപ്പോൾ മോഹൻലാൽ തന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചിരുന്നു.

Also Read: തനിക്ക് മലയാളം അറിയില്ല, അതിന്റെ പരിമിതി ഉണ്ട്; ലെനയുടെ പുസ്തകം മലയാളത്തിലേക്കും

എന്നാൽ 100 കോടി നേടിയതായി ചിത്രത്തിലെ അണിയറപ്രവർത്തകരോ താരങ്ങളോ അറിയിച്ചിട്ടില്ല. ബിസിനസ് ആയിലും അല്ലാതെയായലും നേര് 100 കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അടുത്തിടെ ചിത്രത്തിലെ ഒരു താരം ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിലെ വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു.

Also Read: രാമൻ സ്വപ്നത്തിൽ പ്രത്യക്ഷപെട്ട് അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കരുതെന്നു ആവശ്യപ്പെട്ടു; ആർജെഡി നേതാവ്

ഡിസംബർ 23 നാണ് നേര് റിലീസ് ചെയ്തത്. അനശ്വര രാജൻ, ജ​ഗദീഷ്, സിദ്ദിഖ്, പ്രിയാമണി തുടങ്ങി അനവധി താരങ്ങളുള്ള ചിത്രം റിലീസ് മുതൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News