മുശാവറ യോഗത്തിൽ പൊട്ടിത്തെറിയുണ്ടായിട്ടില്ല; വാർത്ത അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി സമസ്ത

ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട്‌ യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ. ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. മാത്രമല്ല യോഗത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ മീഡിയ പ്രവർത്തകരെ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണ്ണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മീഡിയകള്‍ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.

അതേസമയം, സമസ്ത തർക്കവിഷയങ്ങളിൽ പ്രത്യേക മുശാവറ യോഗം അടുത്ത രണ്ടാഴ്ചക്കകം ചേരും. മധ്യസ്ഥതയിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാത്ത സിഐസിയുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് ജിഫി മുത്തു കോയ തങ്ങൾ വ്യക്തമാക്കി. മുശാവറ യോഗത്തിൽ ഉയർന്നുവന്നു തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാനായി പത്ത് ദിവസത്തിനുള്ളിൽ പ്രത്യേക മുശാവറ യോഗം വിളിച്ചു ചേർക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ലീഗ് സംസ്ഥാന നേതൃത്വത്തിൽ രൂപീകരിച്ച ആദർശ സംരക്ഷണ സമിതി രൂപീകരണ യോഗത്തിൽ സമസ്ത ലീഗ് അനുകൂലികൾ പങ്കെടുത്തത് സമസ്തയുടെ പിളർപ്പിലേക്ക് നയിക്കാനാണെന്ന പരാതി യോഗത്തിൽ ചർച്ച ചെയ്യും. സാദിഖലി തങ്ങളെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ലീഗ് അനുകൂലികൾ ഉമർ ഫൈസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും ചർച്ചയാവും. അതേസമയം കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജുമായി ബന്ധപ്പെട്ട് ലീഗ് സമസ്താധാരണ പാലിക്കാത്തതിലും ഹക്കിം അദൃശേരിയെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിലും സിഐസിയുമായി സമസ്തക്ക് യാതൊരു ബന്ധവുമില്ല എന്നും മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News