ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ തീപിടിച്ചു. നാഗര്‍കോവില്‍ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് ഓടിക്കോണ്ടിരുന്നതിനിടയില്‍ തീപിടിച്ചത്. വണ്ടിയില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനേ വാഹനത്തില്‍ യാത്ര ചെയ്ത കുടുംബം വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി.

വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയ രാജാറാമും കുടുംബവും നാഗര്‍കോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. തീകത്തുന്നത് കണ്ട് വാഹനം നിര്‍ത്തിയതിനാലാണ് അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News