ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു, ആളപായമില്ല

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. രാത്രി 8 മണി മെയിൽ റോഡിൽ ഡേ മൾട്ടിന് സമീപം വെച്ചായിരുന്നു സംഭവം. വടകര മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.

ALSO READ: ജുഡീഷ്യൽ സിറ്റി പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ: മന്ത്രി പി രാജീവ്

മേമുണ്ടയിൽ നിന്നും കടമേരിയിൽ ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് അപകടം. കെ.എൽ 14 ടി 48 33 റെനോൾട് കിഡ് കാറാണ് കത്തി നശിച്ചത്. രാജേന്ദ്രന്റെ മകൻ അശ്വിൻ രാജാണ് കാറോടിച്ചിരുന്നത്. ഓടുന്നതിനിടയിൽ കാറിനു ചെറിയ മിസ്സിംഗ് ഉണ്ടായതിനെ തുടർന്ന് കാർ റോഡിന് ഒരു വശത്തേക്ക് നിർത്തി എല്ലാവരും ഇറങ്ങി. പെട്ടെന്ന് കാറിൽ നിന്ന് പുക ഉയരുകയും തീ ഉയരുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് വടകരയിൽ നിന്നെത്തിയ ഫയർഫോഴ്സും തീ അണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.

ALSO READ: അരുത്! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് ! മുന്നറിയിപ്പുമായി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News